Tue. Jul 14th, 2026

ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കൽപറ്റ: ജില്ലാ സ്പോർട്സ് അക്കാദമി വയനാട് ഹോസ്റ്റലിലെ കായിക വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൽപറ്റ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.
ഇതോടൊപ്പം എക്സൈസ് വിമുക്തി മിഷൻ്റെ ലഹരിവിരുദ്ധ സന്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും സഹായ നമ്പറുകളും അടങ്ങിയ ബോധവൽക്കരണ ബ്രോഷറിൻ്റെ കായിക താരങ്ങൾക്കായുള്ള വിതരണോദ്ഘാടനവും നിർവഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സ്പോർട്സ് അക്കാദമി പരിശീലകൻ ടി. താലിബിന് ബ്രോഷർ നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്.
ലഹരിമുക്തവും ആരോഗ്യകരവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ കായികതാരങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും,യുവതലമുറയെ ലഹരിയുടെ കെണിയിൽ പെടാതെ സംരക്ഷിക്കാൻ ഇത്തരം ബോധവൽക്കരണങ്ങൾ അനിവാര്യമാണെന്നും ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി. അക്കാദമിയിലെ കായിക പ്രതിഭകളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *