Wed. Jun 3rd, 2026

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

മേപ്പാടി: മയക്കുമരുന്ന് ദുരുപയോഗത്തിനും, നിയമവിരുദ്ധ കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാചരണ പരിപാടിയുടെ ഭാഗമായി മൂപ്പൻസ് ഫാർമസി കോളേജും വയനാട് ജില്ലാ വിമുക്തി മിഷനും സംയുക്തമായി, ഫോർത്ത് ഇയർ ഡോക്ടർ ഓഫ് ഫാർമസി സ്റ്റുഡൻസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും ഓപ്പൺ ഫോറവും സംഘടിപ്പിച്ചു.
ചടങ്ങിന് വൈസ് പ്രിൻസിപ്പൽ ഡോ.ജിജി ജോസ് സ്വാഗതം ആശംസിച്ചു. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ. ജെ. ഷാജി. ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ദുരുപയോഗത്തേകുറിച്ചും ദൂഷ്യ വശങ്ങളെ കുറിച്ചും വിശദീകരിക്കുകയും, യുവാക്കൾ പോസിറ്റീവ് ജീവിത ലഹരിയിലേക്ക് വരണമെന്നും സന്ദേശം നൽകി ഓപ്പൺ ഫോറത്തിന് നേതൃത്വം നൽകി. വിമുക്തി മിഷൻ വയനാട് ജില്ല കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ബോധവൽക്കരണ ക്ലാസ് നയിക്കുകയും, വിദ്യാർഥികൾക്ക് പ്രതിക്ജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഡോ. ആർ.എസ്. രാജേഷിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ വീഡിയോ പ്രദർശിപ്പിക്കുകയും, ലീഫ് ലറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഡോ.സെബിൻ താരിഖ്, ലിജോ ജോസഫ് തോമസ് , പ്രൊഫസർ ജീവ ജയിംസ് മുതലായവർ സംബന്ധിച്ചു.ഡോ. നീതു നന്ദി പ്രകാശനം നടത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *