Sun. Apr 19th, 2026

പെരിക്കല്ലൂർ സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

പെരിക്കല്ലൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും മുൻ ഹെഡ്മാസ്റ്ററു മായ ഷാജി പുൽപള്ളി നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, ഗണിത ക്ലബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്,ഇംഗ്ലിഷ് ക്ലബ്, ഹിന്ദി ക്ലബ്,പ്രവർത്തിപരിചയ ക്ലബ്, സാഹിത്യ വേദി തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ഓരോ ക്ലബ്ബുകളുടെയും വേറിട്ട പ്രവർത്തന അവതരണങ്ങളിലൂടെ നടന്നു. പി ടി എ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക റുബീന ആർ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ
നിജിൽ പി നന്ദിയും രേഖപ്പെടുത്തി. പ്രിൻസിപ്പൽ വിനുരാജൻ പി കെ, പിടിഎ വൈസ് പ്രസിഡൻ്റ് രാജേന്ദ്രൻ കെ എ,സീനിയർ അസിസ്റ്റൻറ് ഷാന്റി ഇ കെ എന്നിവർ ആശംസ അർപ്പിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *