മേപ്പാടി: മലബാർ ഗോൾഡ് & ഡയമണ്ട്സും ഇഖ്റ ഹോസ്പിറ്റലും സംയുക്തമായി ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ വൃക്കരോഗ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അംഗം ബി. നാസർ ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന വൃക്ക രോഗത്തിനും ജീവിതശൈലി രോഗത്തിനും തടയിടുക എന്ന ലക്ഷ്യത്തോടെയാണ് രോഗ നിർണയ ക്യാമ്പ് ജ്യോതി തണൽ ഡയാലിസിസ് സെന്ററിൽ സംഘടിപ്പിച്ചത്. 150 ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
മേപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അംഗം രാജു ഹെജമാടി അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് സ്റ്റോറും ഹെഡ് വി.എം അബൂബക്കർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ ടീച്ചർ, ഡോ. വിഘ്‌നേഷ്, സി.കെ നൂറുദ്ദീൻ, ടി.ഹംസ, ഒ.കെ മുഹമ്മദാലി എന്നിവർ സംസാരിച്ചു. ജ്യോതി അഡ്മിനിസ്ട്രേറ്റർ സി.എച്ച് സുബൈർ സ്വാഗതവും സെക്രട്ടറി ബിജി ബേബി നന്ദിയും പറഞ്ഞു.
വൃക്കരോഗ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

