Sun. Apr 19th, 2026

തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ചു

കൽപറ്റ: പ്രമുഖ ഗാന്ധിയനായിരുന്ന കെപിസിസി മുൻ പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ളയെ കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ അനുസ്മരിച്ചു.

തികഞ്ഞ ഗാന്ധിയനും ലാളിത്യത്തിൻ്റെ മൂർത്തിമത് ഭാവവുമായിരുന്നു തെന്നല എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മറ്റി അംഗം പി.വി. ആൻ്റണി പറഞ്ഞു. സ്വന്തം ജീവിതത്തിലൂടെ കോൺഗ്രസുകാർക്കു മാത്രമല്ല മുഴുവൻ പൊതു പ്രവർത്തകർക്കും മാതൃകാപുരുഷൻ ആയിരുന്നു തെന്നല ബാലകൃഷ്ണ പിള്ള.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുഴുവൻ നേതാക്കളും അദ്ദേഹത്തിൻ്റെ ലാളിത്യം കൈമുതലാക്ക ണമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി അബ്രഹാം പറഞ്ഞു.

തെന്നല ബാലകൃഷ്ണപിള്ളയുടെ ഛായാ ചിത്രത്തിൽ ഗാന്ധിദർശൻ വേദി പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി.

ജില്ലാ ചെയർമാൻ ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു. പി.വി. ശോഭന കുമാരി, കസ്തൂർബാ വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ചിന്നമ്മ ജോസ്,സംസ്ഥാന സമിതി അംഗം വിലാസിനി കെ ജി, ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ എള്ളിൽ, ചന്ദ്രൻ പി, പ്രമോദ് ജി , ജോൺ കെ പി, സുബ്രഹ്മണ്യൻ കെ, ഗിരിജ സതീഷ്, ബെന്നി വട്ടപ്പറമ്പിൽ, വി ഡി രാജു, മൃണാളിനി ഐ ബി , ലില്ലി കുട്ടി മാത്യു, ബിന്ദു ഒ.ജെ, അംബുംജം, ശ്രീജ ബാബു, ഷാൻ്റി ചേനപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *