നടവയല്‍: നെയ്ക്കുപ്പയില്‍ കാട്ടാന കാറും ബൈക്കും കേടുവരുത്തി. പാറയ്ക്കല്‍ തങ്കച്ചന്‍റേതാണ് വാഹനങ്ങള്‍. കാറിന്‍റെ ഗ്ലാസ് ആന തകർത്തു.
വാഹനങ്ങള്‍ നിർത്തിയിട്ടിരുന്ന ഷെഡ് നശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് ആന വീടിന്‍റെ പരിസരത്ത് എത്തിയത്.
പ്രദേശവാസികള്‍ സംഘടിച്ചാണ് ആനയെ സമീപത്തെ വനത്തിലേക്ക് തുരത്തിയത്. സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിലാണ് നെയ്ക്കുപ്പ. ഇവിടെ ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്.

