ആലപ്പുഴയിലെ രക്ഷപ്രവര്‍ത്തനത്തില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി. എം ആര്‍ അജിത് കുമാറിനെതിരെ എന്ത് നടപടി എടുക്കണമെന്ന് ഇനി ആഭ്യന്തര വകുപ്പിനും, സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച കേസില്‍, എ ഡി ജി പി യുടെ നേതൃത്വത്തില്‍ അട്ടിമറി നടന്നെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി ഒരു മാസം പിന്നീട്ടിട്ടും തുടര്‍ നടപടി ഉണ്ടാകാത്തത്തില്‍ വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ ഡി ജി പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് മുന്‍ അന്വേഷണസംഘം എസ് ഐ ടിക്ക് മൊഴി നല്‍കിയിയിരുന്നു.
എ ഡി ജി പിയുടെ പൂര്‍ണ്ണ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകളില്‍ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ വൈകി. പ്രതിഷേധം ഉയര്‍ന്നത്തോടെ ആഭ്യന്തര വകുപ്പ് ഇടപെട്ട് അതിവേഗം ഡിജിപി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് പിന്നലെ ഡിജിപി നിയമോപദേശം തേടുകയും, എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടുകയും ചെയ്തു. അതിനു ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയത്. എന്ത് നടപടി എന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് സ്വീകരിക്കാം. കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ എം ആര്‍ അജിത് കുമാറിന് യുഡിഎഫ് സര്‍ക്കാരും സംരക്ഷണം നല്കുന്നു എന്ന ആരോപണങ്ങള്‍ക്ക് അത് ശക്തിപകരും.

