Sat. Apr 25th, 2026

കിടപ്പുമുറിയിൽ ഇന്നും പാമ്പ്; 8 വയസുകാരൻ മരിച്ച വീട് പാമ്പുകളുടെ താവളം?; നാലാമത്തെ പാമ്പിനെ തല്ലിക്കൊന്നു

തൃശൂരിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച കോടാലിയിലെ വീട് പാമ്പുകളുടെ താവളം?. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. നാലാമത്തെ പാമ്പിനെയാണ് കുട്ടിയുടെ മരണശേഷം വീടിനുള്ളിൽ നിന്നും പരിസരത്തു നിന്നും കണ്ടെത്തുന്നത്. ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് ഇന്നും കണ്ടെത്തിയത്. അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിനു പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 19 നാണ് സഹോദരങ്ങളായ അനോഷിനും ആന്‍ജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കടിയില്‍ ഉണ്ടായിരുന്ന പാമ്പിന്റെ കടി ഏല്‍ക്കുന്നത്. ആന്‍ജോ അന്ന് തന്നെ മരണപ്പെട്ടിരുന്നു. പിന്നീട് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ടു പാമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു.

അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ ഇന്നാണു വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളില്‍ സംസാരിച്ചെന്നും ഡോക്ടര്‍ അറിയിച്ചു. കുട്ടിയെ എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *