Sun. Apr 19th, 2026

വയനാട്ടിൽ ഇന്ന് കനത്ത മഴ

👉🏻വയനാട് ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്ടും. മറ്റു മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വയനാട്ടിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. ജില്ലയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വരുന്ന അഞ്ചുദിവസം ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത വാർഷികത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ജൂലൈ 30നാണ് ദുരന്തവാർഷികം. ഇതിനിടയിലാണ് മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്. ഈ മഴക്കാലത്ത് പ്രതീക്ഷിച്ചതിലും കൂടിയ മഴയാണ് വയനാട്ടിൽ ലഭിച്ചിട്ടുള്ളത്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കനുസരിച്ച് 19.6 ശതമാനം മഴ വയനാട്ടിൽ കൂടുതലാണ് ലഭിച്ചത്. ജൂൺ മാസത്തിലാണ് കൂടുതൽ മഴ കിട്ടിയത്. ജൂലൈ മാസത്തിലെ ആദ്യ ആഴ്ച മഴ കുറവായിരുന്നുവെങ്കിലും പിന്നീട് മഴയുടെ അളവിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഓഗസ്റ്റ് 15 മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്

By wayanad

Related Post

Leave a Reply

Your email address will not be published. Required fields are marked *