Sun. Apr 19th, 2026

മാനന്തവാടിയിൽ കടയിൽ കയറി ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ

മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല സ്വദേശിഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 17.07.2025 വൈകീട്ടോടെ പ്രതികൾ പരാതിക്കാരന്റെ മാനന്തവാടിയിലുള്ള സ്ഥാപനത്തിൽ കയറി സാധനങ്ങൾ കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധം വച്ച് പരാതിക്കാരനെ കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി മർദിക്കുകയും കടയിലെ സാധന സാമഗ്രികൾ നശിപ്പിക്കുകയും കൂടാതെ വിവരമറിഞ്ഞ് കടയിലെത്തിയ പരാതിക്കാരന്റെ സഹോദരിയെ പരാതി നൽകിയാൽ പണി കിട്ടുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. പിടിയിലായ സുനീർ മോഷണം, പിടിച്ചുപറി, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഷിജാദ് 2020 ൽ തിരുനെല്ലിയിൽ ഫോറസ്ററ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും മാനന്തവാടി സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിലും പ്രതിയാണ്. മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്

By wayanad

Related Post

Leave a Reply

Your email address will not be published. Required fields are marked *