Sat. Aug 29th, 2026

കോൺഗ്രസും സി.പി.എമ്മും കൈകോർത്തു; പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്മായി

പൂച്ചാക്കൽ (ആലപ്പുഴ): ബി.ജെ.പി ഭരിക്കുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തെ സി.പി.എം അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബി.ജെ.പി ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.

ആകെ 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഏഴ് വീതം അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് അഞ്ച് സീറ്റുകളാണുള്ളത്. മുമ്പ് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടി അധികാരത്തിൽ എത്തിയിരുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയും കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ചയ്‌ക്കെടുക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *