മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഷൗക്കത്തിന്റെ കുടുബത്തെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഷൗക്കത്തിന്റെ ബന്ധുവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ആരോപണങ്ങളില്‍ നടപടിയും അന്വേഷണവും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെ ഏജന്റുമാരുടെ ഇടപെടല്‍ അവസാനിപ്പിക്കുമെന്ന് കൊണ്ടോട്ടി എംഎല്‍എ ടിപി അഷ്റഫലി പറഞ്ഞു. രണ്ട് തവണ പെര്‍മിറ്റ് നല്‍കിയിട്ട് മൂന്നാം തവണ എന്തുകൊണ്ട് നല്‍കിയില്ല എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏജന്റ് മുഖാന്തരം സമീപിച്ചിരുന്നെങ്കില്‍ ഷൗക്കത്തിന് പെര്‍മിറ്റ് കിട്ടുമായിരുന്നെന്ന് സുഹൃത്ത് അബൂബക്കര്‍ വെളിപ്പെടുത്തി. രണ്ട് തവണ പെര്‍മിറ്റ് നല്‍കിയ ഷൗക്കത്തിന്റെ ഓട്ടോക്ക് മൂന്നം തവണ ഏജന്റ് വഴി കൈക്കൂലി നല്‍കാത്തതിനാലാണ് പെര്‍മിറ്റ് നല്‍കാതിരുന്നതെന്ന് സുഹൃത്ത് അബൂബക്കര്‍ പറഞ്ഞു.
ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥ വീഴ്ചക്കെതിരെ എന്‍ പ്രശാന്ത് ഐഎഎസ് രംഗത്തെത്തി. അധികാരം മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷൗക്കത്തിന്റെ ആത്മഹത്യയെന്നും പ്രശാന്ത് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തി.

