Sat. Aug 29th, 2026

കോഴിഫാമിലെ വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു; ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്.

ദേശമംഗലം സ്വദേശി അഷ്‌റഫ് എന്നയാളുടേതാണ് കോഴിഫാം. നായ്ക്കളും മറ്റും കോഴിഫാമില്‍ കടക്കാതിരിക്കാനായി കോഴിഫാമിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഷോക്കേറ്റത്.

രാവിലെ 9 മണിയോടെയാണ് ദമ്പതികള്‍ ജോലിക്കെത്തിയത്. ജോലിക്കിടെയാണ് അപടകമുണ്ടായത്. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *