Sat. Jul 11th, 2026

ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസിന്റെ അന്വേഷണ അട്ടിമറി; എം ആര്‍ അജിത് കുമാറിനെതിരായ എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടി

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി. എം ആര്‍ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്.

കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടും അജിത് കുമാറിനെതിരെയാണെന്നാണ് വിവരം. എന്നാല്‍ ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല. ഇതോടെ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *