Fri. Jul 3rd, 2026

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

താമരശേരി സ്കൂളിൽ വിദ്യാർത്ഥി വ്യാജമദ്യം എത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് വിദേശത്തേക്ക് കടന്നത്. ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പൊലീസും, ഇയാളുടെ തെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യം എക്സൈസും കണ്ടെടുത്തിരുന്നു. ജൂൺ 25 ന് ആയിരുന്നു സംഭവം.

ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനോ സാധാക്കാതെ ഇരുന്നതിനാലാണ് വിദേശത്തേക്ക് കടക്കാൻ അവസരം ലഭിച്ചത്.വിദ്യാര്‍ത്ഥി സ്കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയെന്നാണ് വെളിപ്പെടുത്തല്‍. സഹപാഠികള്‍ക്ക് നല്‍കാനാണ് സ്‌കൂളില്‍ മദ്യം എത്തിക്കുന്നത്. ഉച്ചഭക്ഷണ സമയത്താണ് വിദ്യാര്‍ത്ഥികള്‍ മദ്യം ഉപയോഗിക്കുന്നതെന്ന് പിടിഎ പ്രസിഡന്റ് പ്രതികരിച്ചു.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കാന്‍ ശ്രമുണ്ടായെന്നും വെളിപ്പെടുത്തലുണ്ട്. മദ്യം കഴിക്കാത്ത വിദ്യാര്‍ത്ഥികളാണ് സംഭവം വെളിപ്പെടുത്തിയതെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. സംഭവത്തില്‍ അബ്കാരി ആക്ട് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കുട്ടിയുടെ രണ്ടാനച്ഛനാണ് വാറ്റ് ചാരായം കുപ്പിലാക്കി കുട്ടിയുടെ ബാഗില്‍ കൊടുത്ത് വിടുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അര ലിറ്റര്‍ കുപ്പികളിലാക്കി കുട്ടിയെ ഏല്‍പ്പിക്കുമായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *