Sun. Jun 28th, 2026

രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; 5 ദിവസത്തിനിടെ ബലാത്സംഗം ചെയ്‌തത് 30 പേർ

രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.ശ്രീ ഗംഗാനഗറിൽ ആണ് സംഭവം. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിക്ഷാക്കാരൻ ഹോട്ടൽ ഉടമയ്ക്ക് വിൽക്കുകയായിരുന്നു. കേസിൽ ഹോട്ടൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. വിവിധ ഹോട്ടലുകൾ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം.പെൺകുട്ടിക്ക് ബലമായി മദ്യം നൽകിയായിരുന്നു പീഡനം. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.

സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *