Tue. Jun 23rd, 2026

ലഹരി വിരുദ്ധ ബോധവത്ക്കരണവും ഗോൾ ചലഞ്ചും സംഘടിപ്പിച്ചു

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് പുളിഞ്ഞാൽ ഗവ ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും തൂഫാൻ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തുക, കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത് കുമാർ അച്ചൂരാനം
തൂഫാൻ ഗോൾ ചലഞ്ചും
ലഹരി വിരുദ്ധ സെമിനാറും ഉദ്ഘാടനവും ചെയ്തു.
സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്‌മിത പി.പൗലോസ് അധ്യക്ഷയായ പരിപാടിയിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. എസ്.പി.സി ചാർജ് ഓഫീസർ പി.ടി. ഗിരീഷ് ബാബു,
വെള്ളമുണ്ട സ്റ്റേഷൻ എ.എസ്.ഐ. സിഡിയ ഐസക്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.സി.സന്ദീപ്, സിവിൽ പോലീസ് ഓഫീസർ കെ.വിജിത്ത്,സംസാരിച്ചു.സ്‌കൂൾ കൗൺസിലർ വി.അശ്വതി, വളണ്ടിയർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *