ഭിന്നതകൾക്കും തർക്കങ്ങൾക്കുമിടെ ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ സഖ്യമാറ്റത്തിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കും. കേരളത്തിൽ CPIM-ബിജെപി ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ CPIM അതൃപ്തി അറിയിക്കും.
മുന്നണി മര്യാദ പാലിക്കാതെ കോൺഗ്രസ് എടുത്ത തീരുമാനങ്ങളാണ് ഡിഎംകെയിലും ജെഎംഎമ്മിലും സിപിഐഎമ്മിലും അതൃപ്തി പുകയാൻ കാരണം. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ സഖ്യമാറ്റത്തിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കും.കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പ്രചരണം നടത്തിയതിൽ കോൺഗ്രസിനോട് സിപിഐഎം ദേശീയ നേതൃത്വം വിശദീകരണം തേടി.

