Wed. Jun 3rd, 2026

വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; പ്രതി അത്തോളി പൊലീസ് കസ്റ്റഡിയില്‍

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉള്ളിയേരി നാറാത്ത് കരുണന്‍ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉള്ളിയേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂലിന്റ പരാതിയിലാണ് കരുണനെതിരെ കേസെടുത്തത്. നവ മാധ്യമത്തിലൂടെ എ ഐ നിര്‍മ്മിത ഫോട്ടോ പ്രദര്‍ശിപ്പിച്ച് അപക കീര്‍ത്തിപ്പെടുത്താനും നാട്ടില്‍ രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്താനും ഇയാള്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രി, ഡി ജി പി , സൈബര്‍ സെല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ബി എന്‍ എസ് 192, പോലീസ് ആക്ട് 120 ( 0 ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.പ്രധാനമന്ത്രിയുടെ ഷൂസിൽ മുഖ്യമന്ത്രി മുത്തം വയ്ക്കുന്ന തരത്തിൽ വ്യാജമായി സൃഷ്ടിച്ച ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *