Sun. Apr 19th, 2026

യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം നാളെ 29/07/2025 ചൊവ്വ വൈകിട്ട് 3 മണി മുതൽ

കൽപ്പറ്റ:ചൂരൽമല,മുണ്ടക്കൈ ദുരന്തത്തിന്റെ പേരിൽ ജനങ്ങൾ നൽകിയ 772.11 കോടി രൂപ കൈയ്യിൽ വെച്ചിട്ടും ദുരിത ബാധിതരായ ജനങ്ങളെ വഞ്ചിക്കുന്ന
പിണറായി സർക്കാരിനെതിരെ,
ചേർത്ത് പിടിക്കേണ്ടവരെ പുറന്തള്ളുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെ,
പടവെട്ടിക്കുന്നിലും പാടികളിലും താമസിക്കുന്നവരെ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്താത്തനെതിരെ,ഉള്ളുലഞ്ഞ നാടിനെ കണ്ണീരു കുടിപ്പിക്കുന്ന സർക്കാരിനെതിരെ
തുടർ ചികിത്സ സഹായം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്,
സർക്കാർ പ്രേഖ്യപിച്ച ദിനബത്തയിൽ അർഹരെ പുറത്തിരുത്തുന്നതിനെതിരെ,കെട്ടിട ഉടമകളുടെ കണ്ണീർ കാണാത്ത ,വ്യാപാരികളുടെ സങ്കടങ്ങൾ കേൾക്കാതെ കർഷകരെയും തൊഴിലാളികളെയും പട്ടിണിക്കിടുന്ന സർക്കാരിനെതിരെ
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപ്പകൽ സമരം നാളെ 29/07/25 ഉച്ചക്ക് 3 മണിക്ക് ആരഭിക്കും. കൽപ്പറ്റ നിയോജക മണ്ഡലം എം എ ൽ എ അഡ്വക്കറ്റ് ടി സിദ്ധിഖ്‌ സമരം ഉദ്ഘാടനം ചെയ്യും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *