കൈതക്കൽ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിംഡേയുടെ ഭാഗമായി സ്പെഷ്യൽ അസംബ്ലിയും ,പ്രാർത്ഥന സദസ്സും ഖബർ സിയാറത്തും സംഘടിപ്പിച്ചു.ചടങ്ങിന് മദ്രസ സദർ മുഅല്ലിം അഷ്റഫ് ഫൈസി നെല്ലിയമ്പം അധ്യക്ഷത വഹിച്ചു,പനമരം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വൈസ് പ്രസിഡണ്ടും മഹല്ല് ഖത്തീബുമായ അബൂബക്കർ റഹ്മാനി അധ്യാപകദിന സന്ദേശം നൽകി,പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരം വിതരണം നടത്തി.ചടങ്ങിൽ മദ്രസ അധ്യാപകർ, രക്ഷിതാക്കൾ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കൈതക്കൽ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിം ഡേ ആചരിച്ചു

